പുതിയ ജനറല്‍ സെക്രട്ടറിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ ആരംഭിച്ചു കഴിഞ്ഞു. 17 അംഗ പൊളിറ്റ് ബ്യൂറോയില്‍ ഇത്തവണ എട്ട് പുതുമുഖങ്ങള്‍ ഉണ്ടായേക്കും. പ്രായപരിധി പിന്നിടുന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇത്തവണ ഇളവ് നല്‍കിയേക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വനിത നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ പിബിയില്‍ തുടരാനാണ് സാധ്യത.
ബൃന്ദ കാരാട്ട് ജനറല്‍ സെക്രട്ടറിയാകണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് ആഗ്രഹമുണ്ട്. വനിത സെക്രട്ടറി വരുന്നത് നല്ലതാണെന്ന് ഇക്കൂട്ടര്‍ കരുതുന്നു. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളില്‍ എം.എ.ബേബിയുടെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നു. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ബി.വി.രാഘവലു, കിസാന്‍ സഭ നേതാവ് അശോക് ധാവ്‌ലെ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റു രണ്ട് നേതാക്കള്‍.