കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി ടെലഗ്രാം വഴി പുറത്തുവിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ജൂണ്‍ 2023 (16:41 IST)
കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി ടെലഗ്രാം വഴി പുറത്തുവിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കൊവിഡിനെതിരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ വ്യക്തി വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തിയത്. ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഐഎഫ്എഫ്എസ്ഒ യൂണിറ്റാണ് പ്രതിയെ പിടിച്ചത്.
 
പ്രതിയുടെ മാതാവ് ബീഹാറില്‍ ആരോഗ്യപ്രവര്‍ത്തകയായി ജോലിനോക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article