ആദ്യദിനം വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേർ, കേരളത്തിൽ 8,062 പേർ

Webdunia
ഞായര്‍, 17 ജനുവരി 2021 (10:42 IST)
ഡൽഹി: രാജ്യത്തെ ആദ്യ ദിനത്തിൽ വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേർ. ഡൽഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറിന് വാക്സിൻ നൽകിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വക്സിനേഷൻ ദൗത്യത്തിന് തുടക്കമായത്. ഡൽഹി അടക്കമുള്ള പ്രദേശങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിലെ 8062 പേർ ആദ്യദിനത്തിൽ വാക്സിൻ സ്വീകരിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം പേർ വാക്സിൻ സ്വീകരിച്ചത് പാലക്കാടാണ്. 857 പേരാണ് പാലക്കാട് വാസ്കിൻ സ്വീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article