രണ്ടുദിവസം കൊണ്ട് ഡല്‍ഹിയില്‍ 51 ശതമാനം ആരോഗ്യപ്രവര്‍ത്തകരും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്
ചൊവ്വ, 16 ഫെബ്രുവരി 2021 (09:40 IST)
ഡല്‍ഹിയില്‍ 51 ശതമാനം ആരോഗ്യപ്രവര്‍ത്തകരും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 2,191 ആരോഗ്യപ്രവര്‍ത്തകരാണ് തിങ്കളാഴ്ച വാക്‌സിനേഷന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. രണ്ടാമത്തെ കുത്തിവയ്പ്പ് തുടങ്ങി രണ്ടു ദിവസമായപ്പോഴാണ് ഇത്രവലിയ നേട്ടം ഡല്‍ഹി കൈവരിച്ചത്.
 
നിലവില്‍ 4,047 ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിന്‍ പൂര്‍ണമായും സ്വീകരിച്ചത്. രാജ്യവ്യാപകമായി ജനുവരി 16 മുതലാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്. രണ്ടുതവണയായിട്ടാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസങ്ങള്‍ക്ക് ശേഷമാകും ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെടുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

Next Article