കൊവിഡ് വാക്‌സിനേഷനു ശേഷം രാജ്യത്ത് മരണപ്പെട്ടത് 27 പേര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം

ശ്രീനു എസ്

ഞായര്‍, 14 ഫെബ്രുവരി 2021 (15:14 IST)
കൊവിഡ് വാക്‌സിനേഷനു ശേഷം രാജ്യത്ത് മരണപ്പെട്ടത് 27 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ മരണകാരണം വാക്‌സിനേഷനല്ലെന്നും അരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ച മൂന്ന് പേരാണ് മരിച്ചത്. 
 
അതേസമയം കൊവിഡ് വാക്‌സിനേഷന്റെ ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട കുത്തിവെപ്പില്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 7,668 പേര്‍. ജനുവരി 16നായിരുന്നു രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ കുത്തിവെപ്പ് എടുക്കുന്നത്. ഇതുവരെ 80ലക്ഷത്തിലധികം പേര്‍ ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
 
രണ്ടുഡോസുകള്‍ സ്വീകരിച്ചാല്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ണമാകുകയുള്ളു. ഇതിനു ശേഷം 14ദിവസം കഴിഞ്ഞാണ് ശരീരത്തില്‍ കൊവിഡിനെതിരായ ആന്റി ബോഡി ഉണ്ടായി തുടങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍