വാക്സിനേഷന്‍ കഴിഞ്ഞ് 8 മാസത്തോളം ആന്റിബോഡി ശരീരത്തില്‍ നിലനില്‍ക്കുമെന്ന് എയിംസ് ഡയറക്ടര്‍

ശ്രീനു എസ്

ശനി, 13 ഫെബ്രുവരി 2021 (15:00 IST)
കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി വാക്സിനേഷന്‍ കഴിഞ്ഞ് ചുരുങ്ങിയത് 8 മാസം വരെ ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ ആന്റിബോഡി നിലനില്‍ക്കുമെന്നതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 
 
രണ്ടാമത്തെ ഡോസ് വാക്സിനേഷന്‍ കഴിഞ്ഞ് 14 ദിനസത്തിനുശേഷമാണ് ആന്റിബോഡി ശരീരത്തില്‍ രൂപം കെള്ളുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ആന്റിബോഡി എത്ര കാലം നിലനില്‍ക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ചുരുങ്ങിയത് 8 മാസം വരെ നിലനില്‍ക്കും ചിലപ്പോ 8 മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍