ഒരാളുടെ വൈറസ് വകഭേദത്തെ കുറിച്ച് വ്യക്തത‌യില്ല, ഇതുവരെ രാജ്യത്ത് കാണാത്ത വൈറസ്: ഐസിഎംആറിന്റെ സഹായം തേ‌ടി കർണാടക

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (19:52 IST)
കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കകാരിൽ ഒരാളിൽ ബാധിച്ച വൈറസ് വകഭേദം ഏത് എന്നതിൽ വ്യക്തതയില്ലെന്ന് കർണാടക. എന്നാൽ ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണം ഇപ്പോൾ നടത്താൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. വകഭേദം ഏതെന്ന് കണ്ടെത്താനായി ഐസിഎംആറിന്റെയും കേന്ദ്രത്തിന്റെയും സഹായം തേടിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
 
നേരത്തെ രണ്ട് പേർക്കും ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇവയിൽ ഒന്ന് രാജ്യത്ത് ഇത് വരെ കാണാത്ത വകഭേദമാണെന്നാണ് അറിയുന്നത്. അതിനിടെ ഒമിക്രോൺ വകഭേദം ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് കർണാടകയും ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article