കോവിഡ് വാക്‌സിന്‍ മൂക്കിലൊഴിക്കാം ! ആദ്യഘട്ട പരീക്ഷണം വിജയം

Webdunia
ശനി, 14 ഓഗസ്റ്റ് 2021 (08:38 IST)
മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനു അനുമതിയായി. ബയോടെക്നോളജി വകുപ്പാണ് ഈക്കാര്യം അറിയിച്ചത്. 18 മുതല്‍ 60 വരെ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന ആദ്യ നേസല്‍ വാക്സിനാണിത്. മ്യഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വാക്സിന്‍ വലിയ തോതില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article