രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 692 പേര്‍ക്ക്; മരണം ആറ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഡിസം‌ബര്‍ 2023 (12:44 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 692 പേര്‍ക്ക്. കൂടാതെ 24 മണിക്കൂറിനിടെ ആറുപേരുടെ മരണവും രോഗം മൂലം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 4097 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ രണ്ടും ഡല്‍ഹി, കര്‍ണാടക, കേരളം, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ ഒരോ മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. 
 
അതേസമയം ഡല്‍ഹിയില്‍ ആദ്യമായി കൊവിഡിന്റെ ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. ജീനോം സീക്വന്‍സിനായി മൂന്ന് സാംപിളുകളാണ് അയച്ചത്. ഇതില്‍ ഒന്നിലാണ് ഒമിക്രോം വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയില്‍ വ്യാപിക്കുന്ന ജെഎന്‍.1 ഒമിക്രോണിന്റെ ചെറിയ അണുബാധയാണെന്നും ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article