രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 752 പേര്‍ക്ക്; മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 24 ഡിസം‌ബര്‍ 2023 (10:04 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 752 പേര്‍ക്ക്. മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 3420 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം മൂലം നാലുപേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ടുമരണവും രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 
 
ഇതോടെ കൊവിഡ് മൂലം ആകെ മരണസംഖ്യ 533332 ആയി. രാജ്യത്ത് ഇതുവരെ നാലരക്കോടിയോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍