എഴുപത്തിയൊന്ന് ശതമാനം കുട്ടികളിലും കൊറോണക്കെതിരായ പ്രതിരോധം വര്‍ധിച്ചതായി പഠനം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (09:10 IST)
എഴുപത്തിയൊന്ന് ശതമാനം കുട്ടികളിലും കൊറോണക്കെതിരായ പ്രതിരോധം വര്‍ധിച്ചതായി പഠനം. 2,700കുട്ടികളിലാണ് പഠനം നടത്തിയത്. പിജിഐഎംഇആര്‍ ഡയറക്ടര്‍ ജഗത് റാമാണ് ഇക്കാര്യം അറിയിച്ചത്. അതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. 
 
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇതുവരെ നല്‍കി തുടങ്ങിയിട്ടില്ല. രണ്ടാംതരംഗത്തിലാണ് കുട്ടികളില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article