കനയ്യ കുമാർ കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയുമായി ഉടൻ കൂടിക്കാഴ്‌ച

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (14:35 IST)
സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോർട്ടുകൾ. കനയ്യകുമാർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്‌തു. കനയ്യകുമാർ ഉടൻ തന്നെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
 
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീരുമാനം വരും ദിവസങ്ങളിൽ തന്നെ ഉണ്ടാവുമെന്നാണ് വിവരം.കനയ്യകുമാറിനെ പാർട്ടിയിൽ ഇൾപ്പെടുത്തുന്ന കാര്യം പാർട്ടി ഉന്നതതലത്തിൽ ഗൗരവമായി പരിഗണിക്കുന്നുണ്ടങ്കിലും അദ്ദേഹം പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
 
ആള്‍ക്കൂട്ടത്തെ അകര്‍ഷിക്കുന്ന മികച്ച നേതാക്കളുടെ ദൗര്‍ലഭ്യം ദേശീയതലത്തിൽ കോൺഗ്രസ് നേരിടുന്ന സാഹചര്യത്തിലാണ് കനയ്യകുമാറുമായുള്ള ചർച്ചകൾ നടക്കുന്നത്. കനയ്യകുമാർ പാർട്ടിയിലെത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പക്ഷേ സഖ്യകക്ഷിയായ രാഷ്ടീയ ജനതാദള്‍ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശങ്കയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍