കൊവിഡ് പ്രതിസന്ധി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ജോര്‍ജി സാം
ബുധന്‍, 30 ഡിസം‌ബര്‍ 2020 (19:39 IST)
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഓഡിറ്റ് ആവശ്യമുള്ള വ്യക്തികളുടെയും കമ്പനികളുടെയും 2020 - 2021 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആക്കി.
 
ഓഡിറ്റില്ലാത്ത വ്യക്തികള്‍ക്ക് ജനുവരി 10 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. 
 
കൊവിഡ് പ്രതിസന്ധികള്‍ മൂലം യഥാസമയം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article