ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (19:20 IST)
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ നീട്ടി. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020–21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാൻ സാധിക്കും. അതേസമയം ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആയി നീട്ടിയിട്ടുണ്ട്.
 
കൊവിഡ് പ്രതിസന്ധിമൂലം ആദായനികുതി റിട്ടേൺ യഥാസമയം സമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാൻ കേന്ദ്രം തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article