കൊറോണ മരണങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (09:27 IST)
കൊറോണ മരണങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രം. സുപ്രീം കോടതിയെയാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായത്തിനുള്ള അര്‍ഹതയുണ്ടെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ധനസഹായത്തിന്റെ 75ശതമാനം കേന്ദ്രമാണ് കൊടുക്കുക. 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.
 
കേരളത്തില്‍ 24000ത്തോളം പേരാണ് കൊവിഡ് മൂലം മരണപ്പെട്ടതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article