റഷ്യയുടെ കൊവിഡ് വാക്സിൻ സ്‌പുട്നിക് 5 അടുത്ത ആഴ്ച ഇന്ത്യയിലേയ്ക്ക്, ക്ലിനിക്കൽ പരീക്ഷണം ഉടൻ

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2020 (08:00 IST)
റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിനായ സ്‌പുട്നിക് 5 അടുത്ത ആഴ്ച ഇന്ത്യയിലെത്തും. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഗണേശ് ശങ്കർ വിദ്യാർത്ഥി മെഡിക്കൽ കോളേജിലാണ് വാക്സിൻ എത്തുക. പിന്നാലെ തന്നെ വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണം ആരംഭിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് സ്‌പുട്നിക് 5ന്റെ ഇന്ത്യയിലെ പങ്കാളിയായ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരുന്നു. സ്‌പുട്നിക് 5 വാക്സിൻ കൊവിഡിനെതിരെ 92 ശതാമാനം ഫലപ്രദമാണ് എന്നാണ് റഷ്യയുടെ ആവകാശവാദം.  
 
ഡോക്ടർ റെഡ്ഡീസ് ലബോറട്ടറിസുമായി ബന്ധപ്പെട്ടാണ് ഗണേശ് ശങ്കർ മെഡിക്കൽ കോളേജ് ദൗത്യം ഏറ്റെടുത്തിരിയ്ക്കുന്നത്. രണ്ടാംഘട്ട പരീക്ഷണത്തിൽ 100 പേരിലും, മൂന്നാം ഘട്ടത്തിൽ 1,500 പേരിലും വാക്സിൻ പരീക്ഷിയ്ക്കും. 180 ഓളം പേർ പരീക്ഷണത്തിന് സന്നദ്ധരായി രജിസ്റ്റർ ചെയ്തതായി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. വോളണ്ടിയർമാരിൽ 21 ദിവസത്തെ ഇടവേളയിൽ രണ്ടോ മുന്നോ തവണ വാക്സിൻ നൽകിയാവും പരീക്ഷണം. വാക്സിൻ സ്വീകരിച്ചവരെ ഏഴുമാസത്തോളം നിരീക്ഷിച്ച ശേഷം മാത്രമായിരിയ്ക്കും ഫലം നിർണയിയ്ക്കുക.     

അനുബന്ധ വാര്‍ത്തകള്‍

Next Article