മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു, ഡ്രൈവർ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ

തിങ്കള്‍, 16 നവം‌ബര്‍ 2020 (07:32 IST)
തൃശൂർ: തൃശൂർ വാണിയമ്പാറയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതോടെ ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവറെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായുള്ള ജോലിയ്ക്കിടെയാണ് മണ്ണുമാന്ത്രി യന്ത്രം മലമ്പബിന് മുകളിലൂടെ കയറിയിറങ്ങിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ. ഡ്രൈവർ നൂർ ആമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രാകാരം മലമ്പാമ്പുകളെ ആക്രമിയ്ക്കുന്നത് ഗുരുതരമായ കുറ്റമാണ്. മൂന്നു വർഷം മുതൽ എഴു വർഷം വരെ തടവ് ശിക്ഷ ലഭിയ്ക്കവുന്ന കുറ്റമാണ് ഇത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇതര സംസ്ഥാന തൊഴിലാളിയ്ക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍