ഇന്ത്യയില്‍ 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കോവിഡ് ബാധിതരെന്ന് ഐസിഎംആർ

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (12:01 IST)
രാജ്യത്ത് 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കോവിഡ് ബാധിതരെന്ന് ഐസിഎംആറിന്റെ കണ്ടെത്തൽ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നടത്തിയ സിറോ സര്‍വേയിലാണ് ഗൗരവകരമായ കണ്ടെത്തൽ. ചേരികളിലും ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാള്‍ കൂടുതല്‍ വൈറസ് വ്യാപനം കണ്ടെത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി 29,082 പേരിൽ നടത്തിയ രണ്ടാം സിറോ സര്‍വേയിലാണ് ഈ കണ്ടെത്തൽ. 
 
നഗരത്തിലെ ചേരികളില്‍ 15.6 ശതമാനമാനവും, ചേരിയല്ലാത്ത പ്രദേശങ്ങളില്‍ 8.2 ശതമാനവും വൈറസ് സാനിധ്യം ഉള്ളതായി സീറോ സർവേ വ്യക്തമാക്കുന്നു. രാജ്യത്തെ മുതിര്‍ന്ന പൗരൻമാരുടെ ജനസംഖ്യയുടെ 7.1 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചുവെന്നും, ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ നടന്ന സര്‍വേയില്‍ 6.6 ശതമാനം ആളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായി എന്നും സിറോ സര്‍വേയിൽ കണ്ടെത്തി.  കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിയ്ക്കണം എന്ന് ഐ‌സിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article