28 ദിവസത്തിനിടെ മോട്ടോർ വാഹന വകുപ്പ് പെറ്റിയടിച്ചത് 4.5 കോടി !

ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (09:09 IST)
കൊച്ചി: മോട്ടോർ വാഹന നിയമങ്ങൾ പാലിയ്ക്കാതെ റോഡിലേക്കിറങ്ങേണ്ട, പിഴയീടാക്കാനും നിയമ നടപടി സ്വീകരിയ്ക്കാനും അത്യാധുനിക സംവിധാനങ്ങളുമായി മോട്ടോർ വാാഹന വകുപ്പ് കാത്തുനിൽപ്പുണ്ട്. കഴിഞ്ഞ 24 ദിവസംകൊണ്ട് 4.42 കോടി രൂപയാണ് പെറ്റിയിനത്തിൽ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത്. കർശന പരിശോധനയാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.  
 
ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന കര്‍ശനമാക്കുന്നത്. നിയമം ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്താല്‍ ഉടമയുടെ ഫോണ്‍ നമ്പരിലേക്ക് ഉടനടി പിഴത്തുക സന്ദേശമായി എത്തും. വാഹനത്തെ മോഡിപിടിപ്പിച്ചവർക്കാണ് കൂടുതൽ പണികിട്ടിയത്. 5000 രൂപയാണ് ഇതിന് പിഴ. 20,623 പേരിൽനിന്നുമാണ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ 28 ദിവസത്തിനിടെ പിഴ ഈടാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍