മോഷ്ടിച്ച ഫോണിൽനിന്നും മുഖ്യമന്ത്രിയ്ക്ക് ഭീഷണി, സ്ത്രീകൾക്ക് അശ്ലീല സാന്ദേശം; പൊലീസിന് തലവേദന

ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (08:40 IST)
കായംകുളം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം ലഭിച്ച അതേ ഫൊണിൽനിന്നും സ്ത്രീകളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തുന്നതായി പൊലീസ്. മോഷ്ടിച്ച ഫോൺ ഉപയോഗിച്ചാണ് ഈ കുറ്റകൃത്യങ്ങൾ എല്ലാം എന്നതാണ് പൊലിസിന് തലവേദനയാകുന്നത്. മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ചേരാവള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 
 
എന്നാൽ ഇദ്ദേഹത്തിന്റെ ഫോൺ മോഷണം പോയതാണ് എന്ന് വ്യക്തമായതോടെ മൊഴി രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചിരുന്നു. ഫോൺ നിലവിൽ സ്വിച്ച്ഡ് ഓഫ് ആണ്. പ്രതിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കി എന്ന് ജില്ല പൊലീസ്​മേധാവി പിഎസ് സാബു വ്യക്തമാക്കി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ക്ലിഫ് ഹൗസിലും സെക്രട്ടെറിയേറ്റിലും ഉൾപ്പടെ മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍