യുവനടൻ അക്ഷത് വീടിനുള്ളിൽ മരിച്ചനിലയിൽ, താമസിച്ചിരുന്നത് കാമുകിയ്ക്കൊപ്പം; കൊലപാതകമെന്ന് കുടുംബം

ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (08:08 IST)
മുംബൈ: യുവനടൻ അക്ഷത് ഉത്കർഷിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അക്ഷത് അഭിനയവും മുന്നോട്ടുകൊണ്ടുപോയിരുന്നു. അക്ഷതിന്റെ മരണത്തിൽ ദുരുഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സ്നേഹ ചൗഹാൻ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു അക്ഷത്. ഇവർക്കൊപ്പം അന്ധേരിയിലായിരുന്നു അക്ഷത് താമസിച്ചിരുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ബീഹാർ സ്വദേശിയായ അക്ഷാത് അഭിനയത്തോടുള്ള തൽപര്യം കാരണമാണ് മുംബൈയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച നടൻ പിതാവിനെ വിളിച്ചുരുന്നു. എന്നാൽ പിതവ് ഒരു ടെലിവിഷൻ ഷോ കാണുകയായിരുന്നതിനാൽ തിരികെ വിളിയ്ക്കാം എന്ന് പറഞ്ഞു. എന്നാൽ തിരികെ വിളിച്ചു എങ്കിലും അക്ഷത് ഫോൺ എടുത്തില്ലെ എന്നും. അക്ഷത് ആത്മഹത്യ ചെയ്തു എന്ന് പിന്നീട് സ്നേഹ ചൗഹാൻ വിളിച്ച് അറിയിയ്ക്കുകയായിരുന്നു എന്നും അക്ഷതിന്റെ പിതാവ് പറഞ്ഞതായി ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു. മകൻ ആത്‌മഹത്യ ചെയ്യില്ലെന്നും മുംബൈ പൊലീസ് തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറാകുന്നുന്നില്ല എന്നും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍