സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 52,755 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. 3420 പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ സംസട്ട്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അറുപതിനായിരത്തിന് മുകളിൽ രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.