ഒറ്റ ദിവസം 17,290 പേർക്ക് രോഗബാധ 407 മരണം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്

Webdunia
വെള്ളി, 26 ജൂണ്‍ 2020 (10:05 IST)
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,290 പേർക്ക് കൊവിഡ് ബാധ. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ ആകെ രോഗബധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോടെ അടുക്കുകയാണ്, 4,90,401 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 407 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം ജീവൻ നഷ്ടമായാത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 15,301 ആയി.
 
1,89,463 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 2,85,637 പേർ രോഗമുക്തി നേടി. മാഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,47,741 ആയി. 6,931 പേർ മഹാരഷ്ട്രയിൽ മരണപ്പെട്ടു. 73,781 പേർക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്. 2,429 പേരാണ് ഡൽഹിയിൽ മരണപ്പെട്ടത്. തമിഴ്നാട്ടിൽ 70,977 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 911 ആണ് മരണസംഖ്യ

അനുബന്ധ വാര്‍ത്തകള്‍

Next Article