14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ മണിപ്പൂര്‍ കോടതി ഉത്തരവ്. മണിപ്പൂരില്‍ സൈന്യത്തിന്റെ സായുധസേന വിശേഷാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷര്‍മിളയുടെ സമരം. ഇറോം ഷര്‍മിളയുടെ പേരില്‍ ആത്മഹത്യാക്കുറ്റം ചുമത്തുന്നതില്‍ അടിസ്ഥാനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആഹാരം കഴിക്കാന്‍ വിസമ്മതിച്ച ഷര്‍മിളയ്ക്ക് കുഴലിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
2012ല്‍ ഷര്‍മിളയുടേത് ആത്മഹത്യാ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഷര്‍മിള കോടതിയെ സമീപിച്ചത്. ഇറോം ഷര്‍മിള ആത്മഹത്യാശ്രമം നടത്തിയതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.