രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നശിപ്പിച്ചുവെന്ന വിമര്‍ശനവുമായി പാര്‍ട്ടിയുടെ മുന്‍ എംപി ഗുഫ്രാന്‍ അസം രംഗത്ത് വന്നു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. രാഹുല്‍ യൂത്ത് കോണ്‍ഗ്രസിനെ പരീക്ഷണശാലയാക്കി എന്നാണ് ഗുഫ്രാന്‍ പറയുന്നത്.
ഗാന്ധി കുടുംബത്തിലെ യുവ നേതാവ് നടത്തിയ പരീക്ഷണങ്ങള്‍ മൂലം പാര്‍ട്ടി നശിച്ചുവെന്നും എം പി ആരോപിക്കുന്നു. രാഹുലിനെ 'പപ്പു' എന്നും 'മുന്ന' എന്നും കളിയാക്കി വിളിക്കുന്നത് സഹിക്കാനാവുന്നില്ല എന്നും മുന്‍ എം പി വിലപിക്കുന്നു.
പാര്‍ട്ടി സ്‌തുതിപാഠകരുടെ കൈയിലാണെന്ന് താന്‍ പല തവണ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2005 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്ക് കത്തെഴുതുന്നുണ്ടായിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല എന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തുന്നു.