വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ആശാ കുമാരി എംഎല്‍എ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (17:41 IST)
വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ആശാ കുമാരി എംഎല്‍എ. ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലയോഗ ഹാളിന് പുറത്തുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കോണ്‍സ്റ്റബിളിനെ എംഎല്‍എ ആശാ കുമാരി മുഖത്തടിക്കുകയായിരുന്നു എന്നാല്‍ ഇതിനുപിന്നാലെ കോണ്‍സ്റ്റബിളും എംഎല്‍എയെ തിരിച്ചടിച്ചു.
 
ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് എംഎല്‍എ മടങ്ങിപ്പോകാന്‍ കൂട്ടാക്കിയത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഷിംലയില്‍ ചേര്‍ന്ന യോഗത്തോടനുബന്ധിച്ചാണ് പുറത്ത് സംഘര്‍ഷമുണ്ടായത്. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് അടുത്തേക്ക് പോകണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ വാക്കുതര്‍ക്കത്തിന് തുടക്കമിടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article