മുസ്ലിം നിയമത്തിനുമേല്‍ നടത്തുന്ന ഭേദഗതിയായിരുന്നിട്ടുകൂടി തങ്ങളോട് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറായില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത് ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് ഇന്നലെ പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്. മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.