മോദി അനുകൂലികള്‍ ‘മന്ദബുദ്ധികൾ’; വിവാദം ആളിക്കത്തിച്ച് ദിവ്യയുടെ ട്വീറ്റ് - അമിത് മാളവ്യക്ക് നല്‍കിയ മറുപടിയെന്ന് റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (16:37 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവര്‍ ‘മന്ദബുദ്ധികൾ’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് വക്താവ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ് വിവാദമാകുന്നു. മോദിയുടെ ചിത്രത്തിനൊപ്പമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃത്തങ്ങളില്‍ ഒരാള്‍ കൂടിയായ ദിവ്യ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.  

‘നിങ്ങൾക്കറിയുമോ?, മോദിയെ പിന്തുണയ്‌ക്കുന്ന മൂന്നില്‍ ഒരാൾ മറ്റു രണ്ടുപേരെപ്പോലെ മന്ദബുദ്ധികളാണ്.’ ചിത്രത്തിന് അടിക്കുറുപ്പായി നൽകിയിരിക്കുന്നത് എനിക്കു പ്രിയപ്പെട്ടതാണ്, അവർ സ്നേഹിക്കാവുന്നവരല്ലേ? എന്നതും. - എന്നാണ് ദിവ്യ ട്വീറ്റ് ചെയ്‌തത്.

ബുധനാഴ്‌ച രാത്രി വൈകിട്ടാണ് ദിവ്യ വിവാദപരമായ ട്വീറ്റ് നടത്തിയത്. പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി അനുകൂലികള്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.

അതേസമയം, മുമ്പ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ നെഹ്‌റുവിനെതിരെ നടത്തിയ ട്വീറ്റിന് പകരമായിട്ടാണ് ദിവ്യ ട്വീറ്റ് നടത്തിയതെന്ന ആരോപണവും ശക്തമാണ്.

സഹോദരിയെ ആലിംഗനം ചെയ്യുന്ന നെഹ്റുവിന്റെ ചിത്രം ട്വീറ്റ് ചെയ്ത് നെഹ്റു ഒരു സ്ത്രീതൽപരനാണെന്നാണ്  മാളവ്യ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article