'ചുവരെഴുത്തുകൾ റെഡി, പക്ഷെ സ്ഥാനാർത്ഥിയായിട്ടില്ല'; കോൺഗ്രസിനെ ട്രോളി എം എം മണി

വ്യാഴം, 14 മാര്‍ച്ച് 2019 (11:15 IST)
സ്ഥാനാർത്ഥികളുടെ പേരെഴുതാതെ ചുവരെഴുത്ത് തയ്യാറാക്കുന്ന തിരക്കിലാണ് യുഡിഎഫ് എന്ന് മന്ത്രി എം എം മണി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും  സ്ഥാനാർത്ഥി പട്ടിക എങ്ങുമെത്താത്ത കോൺഗ്രസിനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി രംഗത്ത്. 
 
സ്ഥാനാർത്ഥിയുടെ പേരില്ലാതെയുളള ഒരു ചുവരെഴുത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച മന്ത്രി കട്ടവെയിറ്റിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. സംഘടനാ ചുമതലകൾ ഉളളതു കൊണ്ടു സ്ഥാനാർത്ഥി എത്തിച്ചേർന്നിട്ടില്ല എന്നും കൂടി ചിത്രത്തിനു കീഴിൽ കൊടുത്തു കൊണ്ട് യുഡിഎഫിനെ ട്രോളി കൊന്നിരിക്കുകയാണ് മന്ത്രി. 
 
മന്ത്രിയുടെ ഈ പോസ്റ്റിനു ചുരുങ്ങിയ സമയംകൊണ്ടു വൻ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ഗാനം ഇനി മുതൽ ‘കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു’ എന്നാതാക്കാം എന്നാണു പോസ്റ്റിനു ലഭിച്ച കമന്റുകളിൽ ഒരു ട്രോളൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘ട്രോളന്മാരുടെ മന്ത്രി മണിയാശാൻ’ എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും ഇതുവരെയും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍