ശബരിമല വിഷയം തെരഞ്ഞടുപ്പ് പ്രചരണായുധമാക്കരുതെന്നതടക്കം മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഷ്ട്രീയ പാർട്ടികളുമായി ഇന്നു ചർച്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് നടക്കുന്ന ചർച്ചയിൽ മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിലപാടിനെതിരെ ബിജെപിയും കോൺഗ്രസും വിമർശനമുയർത്തും.
പൊതു തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷട്രീയ കക്ഷികളുടെ യോഗം വിളിക്കുന്നത് പതിവാണെങ്കിലും ശബരിമല വിവാദത്തോടെ സ്ഥിതി മാറിയിരിക്കുകയാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി വളച്ചോടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചരണ ആയുധമാക്കുന്നതു തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു.
ശബരിമല വിഷയത്തിൽ ടിക്കാറാം മണി സ്വീകരിച്ച നിലപാടിൽ അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കു പരാതി നൽകിയിരുന്നു. സമീപകാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കരുതെന്ന നിലപാട് ഇന്നത്തെ യോഗത്തിലും കമ്മീഷന്‍ ആവര്‍ത്തിച്ചാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.