അടിസ്ഥാനമില്ലാത്ത പ്രചാരണം: സോണിയ ഗാന്ധി രാജി വെയ്ക്കുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ്

Webdunia
ഞായര്‍, 13 മാര്‍ച്ച് 2022 (09:57 IST)
തിരെഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രാജി വെച്ചേക്കുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരെഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇവർ സ്ഥാനങ്ങൾ ഒഴിയുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌‌തിരുന്നു. ഇത് തള്ളികൊണ്ടാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയുടെ ട്വീറ്റ്.
 
പേരിടാത്ത സ്രോതസ്സുകളെ അടിസ്ഥാനമാക്കി പ്രചരിക്കുന്ന രാജി വാർത്തകൾ തികച്ചും തെരും അന്യായവുമാണെന്നും ഇത്തരം അടിസ്ഥാനരഹിതമായ പ്രചരണകഥകൾ ടി‌വി ചാനലുകൾ നടത്തരുതെന്നും സുർജെവാല ട്വീറ്റ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article