മീററ്റ് കൂട്ട ബലാത്സംഗം സാമുദായിക സംഘര്‍ഷത്തിലേക്ക്

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (12:42 IST)
മീററ്റില്‍ മദ്രസ അധ്യാപിക കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവം സാമുദായിക സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.ഹിന്ദുമത വിശ്വാസിയായ അധ്യാപികയെ മദ്രസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം.


മദ്രസയില്‍ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുന്ന 20 കാരിയെയാണ് ക്രൂരതകള്‍ക്കിരയായത്.അക്രമികള്‍ തട്ടിക്കോണ്ട് പോയ ഇവരുടെ  
അണ്ഡവാഹിനിക്കുഴല്‍ മുറിച്ചുമാറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മയക്കുമരുന്ന് നല്‍കിയതിനു ശേഷമായിരുന്നു ബലാതസംഗം.നല്പത്തിലധികം പെണ്‍കുട്ടികളേയും ഇപ്രകാരം താന്‍ മദ്രസയില്‍ കണ്ടതായി അധ്യാപിക പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്നം ഏറ്റെടുത്തതോടെ മീററ്റില്‍ സംഘര്‍ഷ അന്തരീക്ഷമാണ് നിലവിലിരിക്കുന്നത്.