സത്യഗ്രഹം അവസാനിച്ചെങ്കിലും പ്രതിഷേധം തുടരും; സുപ്രീംകോടതി പോലും വിമര്‍ശം ഉന്നയിക്കുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
സഹകരണമേഖലയെ തകര്‍ക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആര്‍ ബി ഐ ഓഫീസിനു മുന്നില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്നുവന്ന സത്യഗ്രഹം അവസാനിച്ചു. വൈകുന്നേരം അഞ്ചുമണിയോടെയാണ് സമരം അവസാനിച്ചത്. സത്യഗ്രഹസമരം അവസാനിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് സമരം അവസാനിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
സുപ്രീംകോടതി പോലും വിമര്‍ശം ഉന്നയിക്കുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കി. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നു. സത്യഗ്രഹ സമരത്തിനെതിരെ വിമര്‍ശം ഉന്നയിച്ച സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്ക് എതിരെയും മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു.
എല്ലാ കാലത്തും ആര്‍ എസ് എസ് അജണ്ടയാണ് നുണപ്രചാരണം നടത്തുകയെന്നത്. റിസര്‍വ് ബാങ്ക് ബി ജെ പിയുടെ പോക്കറ്റിലുള്ള സംഘടനയാണെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.