പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പെൺകുട്ടിയുടെ മുഖത്ത് കരി തേച്ചു; സ്കൂളിനെതിരെ പരാതി

തുമ്പി ഏബ്രഹാം
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (13:14 IST)
പരീക്ഷയിൽ മാർക്കു കുറഞ്ഞതിന് വിദ്യാർത്ഥിനിയുടെ മുഖത്ത് കരി തേച്ച് സ്‌കൂളിൽ നടത്തിച്ചതായി പരാതി. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും സ്കൂൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ കുടുംബം രംഗത്ത് എത്തി.
 
ഹരിയാനയിലെ ഹിസാറിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ തന്റെ മകളെ മുഖത്തു കരിതേച്ച് സ്കൂളിൽ നടത്തിച്ചതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ സ്കൂളിലാണ് ഇതു നടന്നത്. ഒരു അധ്യാപികയുടെ നേതൃത്വത്തിലാണ് മകളെ ഇതു നടന്നത്. അധ്യാപികയുടെ നേതൃത്വത്തിലാണ് മകളെ അപമാനിച്ചതെന്ന് പിതാവ് പറഞ്ഞു. 
 
ഈ കുട്ടിക്കൊപ്പം രണ്ടു പേരുടെ മുഖത്തു കുടി അധ്യാപിക കരി തേച്ചിട്ടുണ്ടായിരുന്നെന്നു മറ്റു വിദ്യാർത്ഥികൾ പറഞ്ഞു. അധ്യാപികയ്ക്കെതിരെ നപടി എടുക്കണമെന്നും സ്‌കൂൾ അടച്ചുപൂട്ടമെന്നുമാണ് കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article