അരുണാചൽ പ്രദേശിലും ചൈനീസ് കടന്നുകയറ്റം: സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ

Webdunia
ഞായര്‍, 31 ഒക്‌ടോബര്‍ 2021 (11:01 IST)
അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോർട്ട്. അസാഫില മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും, കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഇന്ത്യൻ പ്രതികരണം.
 
കിഴക്കൽ ലഡാക്കിലെ ഗാൽവാനിൽ നടത്തിയ കടന്നുകയറ്റമാണ് വർഷങ്ങൾക്ക് ശേഷം ഇന്ത്യ-ചൈന സംഘർഷം രൂക്ഷമാക്കിയത്. പ്രതിരോധത്തിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യമായിരുന്നു പിന്നീട് രാജ്യത്തുണ്ടായത്. ഇപ്പോൾ ഇപ്പോൾ ലഡാക്കിനൊപ്പം ഉത്തരാഖണ്ഡിലും അരുണാചലിലും കടന്നുകയറ്റത്തിന് ശ്രമിക്കുമ്പോൾ കൂടുതൽ വഷളാവുകയാണ് ഇന്ത്യ-ചൈന ബന്ധം.
 
നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നടത്തിയ അരുണാചൽ സന്ദര്‍ശനത്തിന്‍റെ പേരിൽ ചൈന വിവാദം ഉയർത്തിയിരുന്നു. അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി ചൈന അംഗീകരിച്ചിട്ടി‌ല്ലെന്നായിരുന്നു ചൈനീസ് നിലപാട്. അതേസമയം ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചൽ സന്ദര്‍ശിക്കാൻ ചൈനയുടെ അനുമതി വേണ്ടെന്ന് ഇന്ത്യ തിരിച്ചടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article