കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈനികരുടെ എണ്ണം വർധിപ്പിച്ചു, ആശങ്കയേറ്റുന്ന നീക്കമെന്ന് കരസേനാ മേധാവി

ഞായര്‍, 3 ഒക്‌ടോബര്‍ 2021 (13:05 IST)
കിഴക്കൻ ലഡാക്കിൽ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതായി കരസേനാ മേധാവി ജനറൽ എം എം നരവാനേ. ചൈനയുമായുള്ള അതിർത്തിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ എല്ലാ മേഖലകളിലും ഇന്ത്യൻ സൈന്യം കടുത്ത ജാഗ്രതയിലാണെന്നും നരവാനേ പറഞ്ഞു.
 
കിഴക്കൻ ലഡാക്കിലും വടക്കൻ മേഖലയിലും നമ്മുടെ കിഴക്കൻ കമാൻഡ് വരെ കൂടുതൽ ചൈനീസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. തീർച്ചയായും, മുന്നോട്ടുള്ള മേഖലകളിൽ അവരുടെ വിന്യാസത്തിലുള്ള വർധന ആശങ്കയുയർത്തുന്ന കാര്യമാണ്. നരവാനേയെ ഉദ്ധരിച്ച് ലഡാക്കിൽ നിന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍