പാക് അധീന കശ്മീരിൽ ചൈനീസ് സൈന്യം പാകിസ്ഥാന് വേണ്ടി ഭൂഗർഭബങ്കർ നിർമ്മിക്കുന്നതായി റിപ്പോർട്ട്

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2022 (21:34 IST)
സാമ്പത്തിക ഇടനാഴിക്ക് പുറമേ പ്രതിരോധ മേഖലയിലും പാകിസ്ഥാനുമായി ചൈന സഹകരിക്കുന്നതായി റിപ്പോർട്ട്. പാക് അധിനിവേശ കശ്മീരിലെ ഷർദ്ദ മേഖലയിലാണ് ചൈനീസ് സാന്നിധ്യം കണ്ടെത്തിയത്. പാക് സൈന്യത്തിനായി ഈ പ്രദേശങ്ങളിൽ ചൈന ഭൂഗർഭ ബങ്കറുകൾ നിർമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
നീലം താഴ്വരയ്ക്ക് സമീപം കേൽ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എഞ്ചിനിയർമാർ പാകിസ്ഥാനായി നിർമാണപ്രവർത്തനം നടത്തുന്നത്. സിന്ധ് മേഖലയിലും ബലൂചിസ്താനിലും ചൈന നിർമാണ പ്രവർത്തനം നടത്തുന്നുണ്ട്. അതേസമയം എന്തിനാണ് ചൈനീസ് ആർമി പ്രതിരോധ മേഖലയിൽ പ്രതിരോധപ്രവർത്തനം നടത്തുന്നതെന്ന് വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article