US - China issue: യു.എസ്. പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍ പറന്നിറങ്ങി. ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് നാന്‍സി പെല്ലോസി തായ്‌വാനില്‍ എത്തിയിരിക്കുന്നത്. തായ് പ്രസിഡന്റ് സായ് വെനുമായി നാന്‍സി പെല്ലോസി ഇന്ന് കൂടിക്കാഴ്ച നടത്തും.
തായ്‌വാന് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും തായ്‌വാന്‍ വിഷയങ്ങളില്‍ യുഎസ് ഇടപെടരുതെന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍ ചൈനയുടെ നിലപാടിന് നേര്‍വിപരീതമാണ് യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കാര്യങ്ങള്‍. തങ്ങളുടെ നിലപാട് തള്ളിയ യുഎസ് സ്പീക്കറുടെ തായ് സന്ദര്‍ശനത്തിനെതിരെ ചൈന ഏത് രീതിയില്‍ പ്രതികരിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. കാല്‍നൂറ്റാണ്ടിനുശേഷമാണ് ഒരു യുഎസ് സ്പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്.