പാക് അധിനീവേശ കശ്മീരിൽ ചൈനീസ് യുദ്ധ വിമാനങ്ങൾ, ഇന്ത്യയ്ക്കെതിരായ നീക്കത്തിൽ പാക് പിന്തുണ

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (11:28 IST)
ഡൽഹി: ഇന്ത്യയ്ക്കെതിരായ സൈനിക നീക്കത്തിന് ചൈന പാകിസ്ഥാന്റെ പിന്തുണ ത്തേടുന്നതായി റിപ്പോർട്ടുകൾ, തന്ത്രപ്രധാനമായ പാക് അധിനിവേശ കശ്മീരിലെ സ്കർദു വ്യോമ താവളത്തിൽ ചൈനീസ് യുദ്ധ വിമാനങ്ങളുടെ നിക്കം സംബന്ധിച്ച് ഇന്റലിജൻസിന് വിവരം ലഭിച്ചു. 
 
എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നും പാക് ചൈന അതിർത്തികളിൽ സൈന്യം അതീവ ജാഗ്രത പുലർത്തുന്നുണ്ട് എന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ചെങ്ദു ജെ 10 വിഭാഗത്തിൽപ്പെട്ട യുദ്ധ വിമാനങ്ങൾ എത്തിയതായാണ് സൂചന. എന്നാൽ ലഡാക്കിനോട് ചേർന്നുകിടക്കുന്ന പാകിസ്ഥാന്റെ വ്യോമ താവളത്തിൽ ഇത്രയധികം വിമാനങ്ങളെ  ഉൾക്കൊള്ളാനുള്ള ശേഷിയില്ല എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 

അനുബന്ധ വാര്‍ത്തകള്‍

Next Article