അമ്മ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുന്നതിനിടെ ഒക്കത്തിരുന്ന കുഞ്ഞ് കുതിച്ചുചാടി; താഴെവീണ കുഞ്ഞിന് ദാരുണാന്ത്യം

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (17:34 IST)
ചെന്നൈ മാമ്പലത്ത് അപ്പാര്‍ട്ടുമെന്‍റിന്‍റെ രണ്ടാം നിലയില്‍ നിന്ന് വീണ് ഒന്നര വയസുകാരന്‍ മരിച്ചു. മുത്തുരാജ് - മഹേശ്വരി ദമ്പതികളുടെ ഒന്നരവയസുള്ള കുട്ടി കണ്ണന്‍ ആണ് മരിച്ചത്.
 
രണ്ടാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് പാരപ്പറ്റില്‍ തുണി ഉണക്കാനിടുകയായിരുന്നു മഹേശ്വരി. കണ്ണന്‍ അപ്പോള്‍ മഹേശ്വരിയുടെ ഒക്കത്തുണ്ടായിരുന്നു. പെട്ടെന്ന് മുന്നോട്ടാഞ്ഞ കണ്ണന്‍ താഴേക്ക് കുതിക്കുകയായിരുന്നു.
 
രണ്ടാം നിലയില്‍ നിന്ന് താഴെ വീണ കണ്ണന്‍റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ എഗ്‌മോറിലുള്ള കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article