ജയയുടെ മരണത്തില്‍ ദുരൂഹത: എല്ലാ ഹര്‍ജികളും ഒമ്പതിന് പരിഗണിക്കുമെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 5 ജനുവരി 2017 (08:31 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ഒരുമാസം തികയവെ ജയയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹതകളേറുന്നു. മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് കൂടുതലാളുകളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്. എല്ലാ ഹര്‍ജികളും ഈ മാസം ഒമ്പതിന് ഒരുമിച്ച് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.
 
ജയലളിതക്ക് എന്തെല്ലാം ചികിത്സകളാണ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡല്‍ഹി എയിംസിനും നിര്‍ദേശം നല്‍കണമെന്ന് നാഗപട്ടണം സ്വദേശിയായ ജി. ജ്ഞാന ശേഖരന്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയും മറ്റൊരു ഹര്‍ജി നല്‍കിയിട്ടുണ്ട്.
 
Next Article