ജമ്മു കശ്‌മീരിൽ ഓഗസ്റ്റ് 15ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ 4ജി ഇന്റർനെറ്റ് പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (12:20 IST)
ഏറെ നാളത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ ജമ്മു കശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ ഓഗസ്റ്റ് 15-ന് ശേഷം 4ജി ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
 
അതേസമയം നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റര്‍നെറ്റ് അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞ മേഖലകളിലാകും ഇന്റർനെറ്റ് സൗകര്യങ്ങൾ ആദ്യം എത്തിക്കുക. തുടർന്ന് രണ്ട് മാസം സാഹചര്യങ്ങൾ നിരീക്ഷച്ചതിന് ശേഷമെ തുടർനടപടികൾ ഉണ്ടാവുകയുള്ളു.
 
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി നീക്കം ചെയ്ത് കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ ഇന്റർനെറ്റ് സേവനം വിഛേദിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article