ചാർജിനിട്ട മൊബൈൽഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, അമ്മയും രണ്ട് കുഞ്ഞുങ്ങളും വെന്തുമരിച്ചു

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (12:12 IST)
ചെന്നൈ: ചാർജ് ചെയ്യാൻവച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ച്‌ അമ്മയും രണ്ടു കുഞ്ഞുങ്ങളും വെന്തുമരിച്ചു. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ റായന്നൂരിലാണ് സംഭവം. മുത്തുലക്ഷ്മി (29), രക്ഷിത് (4), ദീക്ഷിത്ത് (2) എന്നിവരാണ് മരിച്ചത്. ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ സോഫയ്ക്ക് തീ പിടിക്കുകയും. തീ വീട്ടിലെ മറ്റു ഭാഗങ്ങളിലേയ്ക്ക് പടർന്നുകയറുകയുമായിരുന്നു.
 
നിലവിളി കേട്ട് അയക്കാര്‍ ഓടിയെത്തി വാതിൽ തകര്‍ത്താണ് മുത്തുലക്ഷ്മിയേയും കുഞ്ഞുങ്ങളേയും പുറത്തെടുത്തത്. മുത്തുലക്ഷ്മി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. കുട്ടികൾ രണ്ടുപേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. ഫോൺ പൂർണമായും ചാർജ് ആയ ശേഷവും സ്വിച്ച് ഓണായി കിടന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article