ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഇനി ഇരകൾ, എൻഡി‌പിഎസ് നിയമത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രം

Webdunia
വെള്ളി, 12 നവം‌ബര്‍ 2021 (20:25 IST)
ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ലഹരി തടയൽ നിയമത്തിൽ മാറ്റം വരുത്താണ് കേന്ദ്ര തീരുമാനം. ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി കൊണ്ട് നിയമം പരിഷ്കരിക്കാനാണ് സർക്കാർ ശ്രമം. അതേസമയം ലഹരിക്കടത്ത് കുറ്റകൃത്യമായി തുടരും.
 
എൻഡി‌പിഎസ് നിയമം കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സാമൂഹിക നീതി മന്ത്രാലയവും സംയുക്തമായി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിയമം പരിഷ്‌കരിക്കാനുള്ള തീരുമാനം എടുത്തത്. ഈ മാസം 29ന് ആരംഭിക്കുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച നിയമം കൊണ്ട് വരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
 
ആദ്യമായി അല്ലെങ്കിൽ വല്ലപ്പോഴും ലഹരി ഉപയോഗിക്കുകയും അത് പിടിക്കപ്പെടുകയും ചെയ്യുമ്പോൾ ഇവരെ കുറ്റവാളികളായി കണ്ട് ശിക്ഷിക്കുന്നതിന് പകരം ഇരകളായി കണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന് സാധാരണ ജീവിതം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article