CBSE Results: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 93.60

അഭിറാം മനോഹർ
തിങ്കള്‍, 13 മെയ് 2024 (13:45 IST)
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയശതമാനം. പരീക്ഷ എഴുതിയ 47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു. 2.12 ലക്ഷം പേര്‍ക്ക് 90 ശതമാനത്തിനും മുകളില്‍ മാര്‍ക്കുണ്ട്. പരീക്ഷ എഴുതിയതില്‍ 94.5 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. 99.91 ശതമാനം വിജയത്തോടെ തിരുവന്തപുരമാണ് ഒന്നാം സ്ഥാനത്ത്.99.04 ശതമാനം വിജയവുമായി വിജയവാഡയാണ് രണ്ടാം സ്ഥാനത്തുള്ളത്.
 
results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ഫലം അറിയാം
 

അനുബന്ധ വാര്‍ത്തകള്‍

Next Article