മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ കെപി.2 വ്യാപിക്കുന്നു. ഇതുവരെ 91കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആദ്യമായി ജനുവരിയിലാണ് ഈ വകഭേദത്തെ കണ്ടെത്തുന്നു. അതേമാസത്തില്‍ തന്നെ മഹാരാഷ്ട്രയിലും ഈ വകഭേദത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളിലാണ് ഇത് വര്‍ധിച്ചത്. പുതിയ വകഭേദത്തിന്റെ 51 കേസുകള്‍ പൂനെയിലും 20 കേസുകള്‍ താനെയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.