'മലയാളി ഫ്രം ഇന്ത്യ' എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ഞായര്‍, 12 മെയ് 2024 (18:06 IST)
നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ', തിയേറ്ററുകളില്‍ തന്നെ ഉണ്ട്. ബോക്‌സ് ഓഫീസില്‍ കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാതെ 11 ദിവസങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ സിനിമയ്ക്കായി.
 
പതിനൊന്നാമത്തെ ദിവസം 27 ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാന്‍ ആയത്.ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 11.47 കോടിയാണ്. സിനിമയുടെ ആഗോള കളക്ഷന്‍ 15.47 കോടിയാണ്. ചിത്രത്തിന്റെ വിദേശ വരുമാനം 4 കോടി രൂപയാണ്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
മലയാളി ഫ്രം ഇന്ത്യ'യില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സുധീപ് ഇളമണ്‍ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയി സംഗീതവും ഒരുക്കി. ശ്രീജിത്ത് സാരംഗിന്റെ മികച്ച എഡിറ്റിംഗും മികച്ചതായിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍