കൊളേജിന്റെ മുപ്പതാം ബാച്ചില്‍ പഠിച്ചിറങ്ങിയ 446 പേര്‍ക്കും ക്യാമ്പസ് സെലക്ഷനിലൂടെ ജൊലി നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ലക്നൌവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്.
അന്താരാഷ്ട്ര കമ്പനികളായ ആല്‍വറസ് & മാര്‍സല്‍, ബ്ലാക്ക് റോക്ക്,അഡ്‌വൈസറി എന്നിവയടക്കം നിരവധി കമ്പനികളാണ് കൊളേജില്‍ നടന്ന ക്യാമ്പസ് സെലക്ഷനില്‍ പങ്കെടുത്തത്.
സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങ്(25%) ഫിനാന്‍സ്(22%) കണ്‍സള്‍ട്ടിങ്ങ്(21%) എന്നിങ്ങനെ ആദ്യത്തെ നാലു ഘട്ടങ്ങളിലായും അവസാന ഘട്ടങ്ങളിലായി ഓപറേഷന്‍,ജെനറല്‍ മാനേജ്മെന്റ്(7%) സിസ്റ്റം/ഐ ടി(10) എന്നീ വിഭാഗങ്ങളിലായിരുന്നു സെലക്ഷന്‍.
ആദിത്യ ബിര്‍ലാ ഗ്രൂപ്പ്, ഏമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, പി&ജി എന്നീ കമ്പനികള്‍ കാമ്പസ് സെലക്ഷനില്‍ പങ്കെടുത്തെന്ന് കൊളേജ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.