2024 Cabinet Budget Expectations: കേന്ദ്ര ബജറ്റ് നാളെ, എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകാം, കാത്തിരിപ്പിൽ രാജ്യം

അഭിറാം മനോഹർ
ബുധന്‍, 31 ജനുവരി 2024 (14:16 IST)
2024 തിരെഞ്ഞെടുപ്പിന് മുന്‍പായുള്ള ഇടക്കാല ബജറ്റ് പ്രഖ്യാപനം നാളെ. ധനമന്ത്രി നിര്‍മലാ സീതാരാമനാകും നാളെ ബജറ്റ് അവതരിപ്പിക്കുക. പൊതു തിരെഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്. എങ്കിലും തെരെഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്.
 
ഡിജിറ്റല്‍ ഇന്ത്യ,ഗ്രീന്‍ ഹൈഡ്രജന്‍,ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിച്ചേക്കും. ഭക്ഷ്യ വളം സബ്‌സിഡി ഇനത്തില്‍ 4 ട്രില്യണ്‍ രൂപ അനുവദിക്കുമെന്നും സൂചനയുണ്ട്.
 
ചെലവ് കുറഞ്ഞ ഭവന പദ്ധതികള്‍ക്കുള്ള പണം സര്‍ക്കാര്‍ 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചേക്കും. നഗര മേഖലകളില്‍ 1.5 ദശലക്ഷത്തിലധികം പേരാണ് ഭവന ക്ഷാമം അനുഭവിക്കുന്നത്. 2030ല്‍ ഇത് ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടാതെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 510 ബില്യണ്‍ സമാഹരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. റെയില്‍വേയ്ക്ക് റെക്കോര്‍ഡ് നീക്കിയിരിപ്പാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. നിരവധി വലിയ റെയില്‍വേ പ്രൊജക്ടുകളാണ് വരും വര്‍ഷങ്ങളില്‍ കേന്ദ്രം നിര്‍മിക്കാനായി ഉദ്ദേശിക്കുന്നത്. സമീപഭാവിയില്‍ തന്നെ റെയില്‍വേ ലാഭത്തിലാക്കാനാണ് കേന്ദ്രം വികസനപ്രവര്‍ത്തനങ്ങള്‍ വഴി ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article