സംവരണം ഏടുത്തുകളഞ്ഞു, ലോകസഭയിലും നിയമസഭയിലും ഇനി ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ല

അഭിറാം മനോഹർ
വ്യാഴം, 5 ഡിസം‌ബര്‍ 2019 (12:00 IST)
ലോകസഭയിലും നിയമസഭയിലും ഉള്ള ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണം നിർത്തലാക്കി. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുമുള്ള സംവരണം ജനുവരി 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
 
ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ലോകസഭയിലേയും നിയമസഭകളിലേയും സംവരണം എടുത്തുകളയുന്നത് എന്നാണ് റിപ്പോർട്ട്. അതേ സമയം പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാരുടെ സംവരണം പത്ത് വർഷം കൂടി നീട്ടി നൽകാനും മന്ത്രിസഭ അനുമതി നൽകി. 
 
നിലവിൽ ലോകസഭയിലെ 543 സീറ്റുകളിൽ പട്ടികജാതിക്ക് 85 സീറ്റുകളും പട്ടികവർഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിന് പുറമേയാണ് ലോകസഭയിൽ രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article